കനത്ത ചൂടിലും പവര്ക്കട്ടിലും വലഞ്ഞ് ജനങ്ങള്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിയന്ത്രണം കൂടുതല് കടുപ്പിച്ചിരിക്കുകയാണ്.
പലയിടങ്ങളിലും അരമണിക്കൂറിലധികമാണ് നിയന്ത്രണം. ......
തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വിൽപ്പനയിൽ ഇത്തവണ റെക്കോർഡ് മുന്നേറ്റം. നറുക്കെടുപ്പിന് 18 ദിവസം ശേഷിക്കെ ഇതിനകം 59 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു.......
റിയാദ്: സൗദി അറേബ്യയിലെ തെക്കൻ മേഖലകളിൽ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും പ്രവാസികളും ഉൾപ്പെടെ 73 പേർക്ക് പരുക്കേറ്റു. അബഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്റാൻ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളും സാമ്പത്തിക സ്ഥാപനങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ......
തമിഴ്നാട് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷമായ ഡിഎംകെയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. മുഖ്യമന്ത്രി വിജയ് നടത്തിയ മിസ , സർക്കാരിയ കമ്മീഷൻ പരാമർശങ്ങളെച്ചൊല്ലിയുള്ള പ്രതിഷേധമാണ് ഇന്നും സഭയിൽ ബഹളത്തിനിടയാക്കിയത്. ......
തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി നിർദേശം മറികടന്ന് പാളയം പ്രദീപിനെ സ്റ്റാഫിൽ ഉൾപ്പെടുത്താൻ നീക്കം നടത്തിയ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ അതൃപ്തി പരസ്യമാക്കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പ്രദീപിനെ അഡീഷണൽ പിഎയായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ കത്ത് നൽകിയ നടപടി അഭികാമ്യമല്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
പ്രദീപിന്റെ നിയമനത്തിനായി മുൻകാല പ്രാബല്യത്തോടെ കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് ശരിയായ നടപടിയല്ലെന്നാണ് കെപിസിസിയുടെ നിലപാട്. ......
ദോഹ: സ്കൂൾ അധ്യയന വർഷം ആരംഭിച്ചതോടെ കുട്ടികൾക്ക് ലഞ്ച് ബോക്സിലും വാട്ടർ ബോട്ടിലിലും ഭക്ഷണം കൊടുത്തുവിടുമ്പോൾ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഖത്തർ കാൻസർ സൊസൈറ്റിയിലെ പോഷകാഹാര വിദഗ്ദ്ധ ബതൂൾ ഇബ്രാഹിം. തെറ്റായ പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗവും ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കുന്നതിലെ അശ്രദ്ധയും കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അവർ മുന്നറിയിപ്പ് നൽകി.ഭക്ഷണവും വെള്ളവും സൂക്ഷിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം ഫുഡ്-ഗ്രേഡ് സ്റ്റെയിൻലെസ്സ് സ്റ്റീൽ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.സ്റ്റീൽ പാത്രങ്ങൾ വാങ്ങുമ്പോൾ അതിൽ "18/8" എന്ന തരം സ്പെസിഫിക്കേഷനുകളും ഫുഡ് സേഫ്റ്റി സർട്ടിഫിക്കേഷനും ഉണ്ടെന്ന് ഉറപ്പുവരുത്തുക.പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ നിർബന്ധമായും 'BPA-free' ആണെന്ന് ഉറപ്പാക്കുക. ......
ദോഹ: പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ, സ്കൂൾ യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നത് ഗുരുതരമായ ട്രാഫിക് ലംഘനമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ......
ദോഹ: ദോഹ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) ഇന്ന് (സെപ്റ്റംബർ 7) തുടക്കമാകുന്ന രണ്ടാമത് ഓട്ടോണമസ് ഇ-മോബിലിറ്റി ഫോറത്തിന്റെ (AEMOB 2026) സിൽവർ സ്പോൺസറായി മുവാസലാത്ത് (കർവ) പങ്കാളിയാകുന്നു. സെപ്റ്റംബർ 9 വരെ നീളുന്ന ഫോറത്തിൽ സുസ്ഥിരവും ആധുനികവുമായ യാത്രാസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കമ്പനിയുടെ സാങ്കേതിക മുന്നേറ്റങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കും.
ഖത്തറിലെ പൊതുഗതാഗത രംഗത്ത് സുരക്ഷിതവും സ്മാർട്ടുമായ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിലും ഭാവി യാത്രാ പദ്ധതികൾ രൂപീകരിക്കുന്നതിലും മുവാസലാത്തിന്റെ പങ്ക് വ്യക്തമാക്കുന്ന ചർച്ചകളിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കും. ......
ദോഹ:ചിറകടിച്ചുയരുന്ന പരുന്തുകളുടെ ഗാംഭീര്യവും, തലമുറകൾ നെഞ്ചിലേറ്റിയ മരുഭൂമിയുടെ പൈതൃകപ്പെരുമയും സമന്വയിപ്പിച്ച് പത്താമത് കത്താറ അന്താരാഷ്ട്ര വേട്ടയാടൽ പരുന്ത് പ്രദർശനത്തിന് (സഹീൽ 2026) ഇന്ന് കത്താറയിൽ തിരശ്ശീലയുയരും. അറബ് സംസ്കാരത്തിന്റെ വീര്യവും ആധുനിക സാങ്കേതികവിദ്യയുടെ മികവും ഒത്തുചേരുന്ന ഈപൈതൃകോത്സവത്തിൽ ഖത്തർ ഉൾപ്പെടെ 14 ലോകരാജ്യങ്ങളാണ് അണിനിരക്കുന്നത്. ......
ആലപ്പുഴ: ജി. സുധാകരൻ എംഎൽഎക്കെതിരെ ഗുരുതര സാമ്പത്തിക, അഴിമതി ആരോപണങ്ങളുമായി അമ്പലപ്പുഴ മുൻ എം.എൽ.എ. എച്ച്. സലാം.......